നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

മുകളില്‍ നിന്നുള്ള വീക്ഷണം

1970 കളില്‍ പീറ്റര്‍ വെല്‍ഷ് ചെറുപ്പമായിരുന്നപ്പോള്‍, ലോഹം കണ്ടെത്തല്‍ ഒരു വിനോദം മാത്രമായിരുന്നു. 1990 മുതല്‍, ലോകമെമ്പാടുമുള്ള ആളുകളെ ലോഹങ്ങള്‍ കണ്ടെത്തുന്ന ഉല്ലാസയാത്രകളില്‍ അദ്ദേഹം നയിക്കുന്നു. അവര്‍ ആയിരക്കണക്കിന് കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് - വാളുകള്‍, പുരാതന ആഭരണങ്ങള്‍, നാണയങ്ങള്‍. ഉപഗ്രഹ ചിത്രങ്ങളുപയോഗിക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്,' എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തി , അവര്‍ ഇംഗ്ലണ്ടിലെ കൃഷിഭൂമിയുടെ ലാന്‍ഡ്‌സ്‌കേപ്പ് പാറ്റേണുകള്‍ അവര്‍ നോക്കി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റോഡുകളും കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും ഉണ്ടായിരുന്ന ഇടം അവര്‍ കണ്ടെത്തുന്നു. പീറ്റര്‍ പറയുന്നു, 'മുകളില്‍ നിന്നുള്ള ഒരു വീക്ഷണം ലഭിക്കുന്നത് ഒരു പുതിയ ലോകം തുറക്കുന്നു.''

യെശയ്യാവിന്റെ കാലത്തെ ദൈവജനത്തിന് ''മുകളില്‍ നിന്നുള്ള ഒരു വീക്ഷണം'' ആവശ്യമായിരുന്നു. അവന്റെ ജനമായതില്‍ അവര്‍ സ്വയം അഹങ്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും അവരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ദൈവത്തിന് മറ്റൊരു വീക്ഷണമാണുണ്ടായിരുന്നത്. അവര്‍ മത്സരികളായിരുന്നിട്ടും , അവന്‍ അവരെ ബാബേല്‍ പ്രവാസത്തില്‍ നിന്നു രക്ഷിക്കും. എന്തുകൊണ്ട്? ''എന്റെ നിമിത്തം; എന്റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; ... ഞാന്‍ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല''(യെശയ്യാവ് 48:11). മുകളില്‍ നിന്നുള്ള ദൈവത്തിന്റെ വീക്ഷണം, ജീവിതം അവന്റെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമാണ് - അല്ലാതെ നമ്മുടെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമല്ല. നമ്മുടെ ശ്രദ്ധ അവനിലേക്കും അവിടുത്തെ പദ്ധതികളിലേക്കും നല്‍കേണ്ടതും അവനെ സ്തുതിക്കുന്നതിലേക്ക് മറ്റുള്ളവരെ നയിക്കുന്നതിലുമായിരിക്കണം.

നമ്മുടെ സ്വന്തം വീക്ഷണകോണായി ദൈവത്തിന്റെ മഹത്വം ഉള്ളത് ഒരു പുതിയ ലോകം തുറക്കുന്നു. അവനെക്കുറിച്ചും നമുക്കുവേണ്ടി അവന്റെ പക്കല്‍ എന്തുണ്ട് എന്നതിനെക്കുറിച്ചും നാം എന്താണു കണ്ടെത്താന്‍ പോകുന്നത് എന്ന് അവന്‍ മാത്രം അറിയുന്നു. നമുക്ക് നല്ലതെന്തെന്ന് ദൈവം നമ്മെ പഠിപ്പിക്കുകയും നാം പിന്തുടരേണ്ട പാതയിലൂടെ നമ്മെ നയിക്കുകയും ചെയ്യും (വാ. 17).

തുറന്ന കരങ്ങള്‍

സാമുവലിനും കുടുംബത്തിനും ''തുറന്ന കരങ്ങളും തുറന്ന ഭവനവും'' എന്ന തത്വമാണുള്ളത്. അവര്‍ ആളുകളെ എപ്പോഴും തങ്ങളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുന്നു, ''പ്രത്യേകിച്ച് ദുരിതത്തില്‍ കഴിയുന്നവരെ,'' അദ്ദേഹം പറയുന്നു. ഒന്‍പത് സഹോദരങ്ങള്‍ക്കൊപ്പം ലൈബീരിയയില്‍ അദ്ദേഹം വളര്‍ന്നുവന്ന കുടുംബം അങ്ങനെയായിരുന്നു. അവരുടെ മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരെ അവരുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹം പറയുന്നു, ''ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. എല്ലാവര്‍ക്കും എല്ലാവരും ഉത്തരവാദികളായിരുന്നു. പരസ്പരം സ്‌നേഹിക്കാനും പരസ്പരം പരിപാലിക്കാനും പരസ്പരം സംരക്ഷിക്കാനും എന്റെ അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു.'

ദാവീദ് രാജാവ് ആവശ്യത്തിലിരുന്നപ്പോള്‍, ദൈവത്തില്‍ ഇത്തരത്തിലുള്ള സ്നേഹനിര്‍ഭരമായ പരിചരണം കണ്ടെത്തി. തന്റെ ജീവിതത്തിലുടനീളം അവനു അഭയസ്ഥാനമായിരുന്ന വഴികള്‍ക്കായി ദൈവത്തെ സ്തുതിക്കുന്ന ഗാനം 2 ശമൂവേല്‍ 22 (സങ്കീര്‍ത്തനം 18) രേഖപ്പെടുത്തുന്നു. അവന്‍ സ്മരിക്കുന്നു: ''എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു; എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു. അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില്‍ എത്തി' (2 ശമൂവേല്‍ 22:7). ശൗല്‍ രാജാവുള്‍പ്പെടെയുള്ള ശത്രുക്കളില്‍ നിന്ന് ദൈവം അവനെ പലതവണ വിടുവിച്ചു. തന്റെ കോട്ടയും രക്ഷകനുമായിരുന്നതിനാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 2-3).

ദാവീദിനെ അപേക്ഷിച്ച് നമ്മുടെ കഷ്ടതകള്‍ ചെറുതായിരിക്കാമെങ്കിലും, നാം കൊതിക്കുന്ന അഭയം കണ്ടെത്താനായി അവങ്കലേക്ക് ഓടാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. അവന്റെ കൈകള്‍ എപ്പോഴും തുറന്നിരിക്കും. അതിനാല്‍ നാം ''അവന്റെ നാമത്തെ സ്തുതിക്കുന്നു'' (വാ. 50).

സംരക്ഷിക്കപ്പെടുക

വീടുവൃത്തിയാക്കല്‍ സേവനം നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയായ ഡെബി എല്ലായ്‌പ്പോഴും അവളുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി കൂടുതല്‍ ഉപഭോക്താക്കളെ തിരയുന്നു. ഒരു സംഭാഷണത്തില്‍, ''എനിക്ക് ഇപ്പോള്‍ അത് താങ്ങാനാവില്ല; ഞാന്‍ കാന്‍സര്‍ ചികിത്സയിലാണ് '' എന്നു പ്രതികരിച്ച ഒരു സ്ത്രീയോട് അവള്‍ സംസാരിച്ചു. അപ്പോള്‍ തന്നെ ഡെബി തീരുമാനിച്ചു, ''കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന ഒരു സ്ത്രീയും ഒരിക്കലും നിരസിക്കപ്പെടുകയില്ല. അവര്‍ക്ക് സൗജന്യ ഹൗസ് ക്ലീനിംഗ് സേവനം നല്‍കുന്നതാണ്'' അതിനാല്‍ 2005 ല്‍ അവള്‍ ഒരു ലാഭരഹിത സംഘടന ആരംഭിച്ചു, അവിടെ കമ്പനികള്‍ അവരുടെ ക്ലീനിംഗ് സേവനങ്ങള്‍ ക്യാന്‍സറിനെ നേരിടുന്ന സ്ത്രീകള്‍ക്ക് നല്‍കി. അത്തരമൊരു സ്ത്രീ ഒരു വൃത്തിയുള്ള വീട്ടിലെത്തിയപ്പോള്‍ അവളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അവള്‍ പറഞ്ഞു, ''ഞാന്‍ ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന് ആദ്യമായി യഥാര്‍ത്ഥമായി വിശ്വസിച്ചു.''
നാം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പരിപാലിക്കാനും പിന്തുണയ്ക്കാനും ആളുണ്ടെന്ന തോന്നല്‍ നമ്മെ നിലനിര്‍ത്താന്‍ സഹായിക്കും. ദൈവത്തിന്റെ സാന്നിധ്യത്തെയും പിന്തുണയെയും കുറിച്ചുള്ള അവബോധം പ്രത്യേകിച്ചും നമ്മുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യാശ നല്‍കുന്നു. പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന അനേകരുടെ പ്രിയങ്കരമായ 46-ാം സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ''ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.'', ''മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും; സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 1, 10-11).
ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും നമ്മോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തെക്കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ഹൃദയത്തെ പുതുക്കാനും കഠിനമായ സമയങ്ങളിലൂടെ കടന്നുപോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കാനുമുള്ള ഒരു മാര്‍ഗമാണ്.

പൂര്‍ണ്ണ തൃപ്തി

ഇത് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഒരു മെഡിക്കല്‍ പരിശോധനയ്ക്കുശേഷം അനസ്‌തേഷ്യോളജിസ്റ്റ്, സര്‍ജന്‍, ലാബ്, പരിശോധന എന്നിവയില്‍ നിന്ന് ബില്ലുകള്‍ വരരാന്‍ തുടങ്ങി. അടിയന്തിര ശസ്ത്രക്രിയയ്ക്കുശേഷം രോഹന്‍ ഇത് അനുഭവിച്ചു. അദ്ദേഹം പരാതിപ്പെട്ടു, ''ഇന്‍ഷുറന്‍സു തുകയ്ക്കു ശേഷവും ആയിരക്കണക്കിന് രൂപ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഈ ബില്ലുകള്‍ എല്ലാം അടയ്ക്കാന്‍ കഴിഞ്ഞെങ്കില്‍, ജീവിതം മികച്ചതായിരിക്കും, ഒപ്പം ഞാന്‍ സംതൃപ്തനുമാകും! ഇപ്പോള്‍, ക്രിക്കറ്റ് പന്തുകള്‍ കൊണ്ടുള്ള ഏറു കിട്ടുന്നതായി എനിക്ക് തോന്നുന്നു.'

ചില സമയങ്ങളില്‍ ജീവിതം അങ്ങനെയാണ് നമ്മിലേക്ക് വരുന്നത്. അപ്പൊസ്തലനായ പൗലൊസിന് തീര്‍ച്ചയായും അതറിയാം. അവന്‍ പറഞ്ഞു, ''താഴ്ചയില്‍ ഇരിക്കുവാനും സമൃദ്ധിയില്‍ ഇരിക്കുവാനും എനിക്ക് അറിയാം'' എന്നിട്ടും ''ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്്'' (ഫിലിപ്പിയര്‍ 4:12). അവന്റെ രഹസ്യം? ''എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.'' (വാ. 13). ഞാന്‍ പ്രത്യേകിച്ചും അസംതൃപ്തമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ ഇപ്രകാരം ഒരു ഗ്രീറ്റിംഗ് കാര്‍ഡില്‍ വായിച്ചു: ''അത് ഇവിടെ ഇല്ലെങ്കില്‍, പിന്നെ എവിടെയാണ്?'' അതൊരു ശക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു, ഞാന്‍ ഇവിടെ ഇപ്പോള്‍ സംതൃപ്തനല്ലെങ്കില്‍, ഞാന്‍ മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ അതെനിക്കു കിട്ടുമെന്ന് എങ്ങനെ കരുതാന്‍ കഴിയും?

യേശുവില്‍ വിശ്രമിക്കാന്‍ നാം എങ്ങനെയാണു പഠിക്കുക? ഒരുപക്ഷേ അത്് ശ്രദ്ധകേന്ദ്രീകരിക്കലിന്റെ വിഷയമായിരിക്കാം. ആസ്വദിക്കുന്നതിനും നല്ലതിന് നന്ദി പറയുന്നതില്‍. വിശ്വസ്തനായ ഒരു പിതാവിനെക്കുറിച്ച് കൂടുതലറിയുന്നതിന്. വിശ്വാസത്തിലും ക്ഷമയിലും വളരുന്നതിന്റെ. ജീവിതം ദൈവത്തെക്കുറിച്ചുള്ളാണെന്നും എന്നെക്കുറിച്ചുള്ളതല്ലെന്നും തിരിച്ചറിയുന്നതിന്റെ. അവനില്‍ സംതൃപ്തി കണ്ടെത്താന്‍ എന്നെ പഠിപ്പിക്കാന്‍ അവനോട് ആവശ്യപ്പെടുന്നതിന്റെ.

സ്വന്തമായ ഒരു സ്ഥലം

തങ്ങളുടെ ആദ്യ പങ്കാളികളെ ദാരുണമായി നഷ്ടപ്പെട്ടതിന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, രാഹുലും സമീറയും വിവാഹിതരായി അവരുടെ രണ്ടു കുടുംബങ്ങളെയും ഒന്നിപ്പിച്ചു. അവര്‍ ഒരു പുതിയ ഭവനം പണിയുകയും അതിന് ഹവീല (എബ്രായ പദം, അര്‍ത്ഥം 'വേദനയില്‍ മുഴുകുക,'' 'പുറപ്പെടുവിക്കുക') എന്ന പേര് നല്‍കുകയും ചെയ്തു. വേദനയിലൂടെ മനോഹരമായ എന്തെങ്കിലും നിര്‍മ്മിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. തങ്ങളുടെ ഭൂതകാലം മറക്കാനല്ല, ''ചാരത്തില്‍ നിന്ന് ജീവന്‍ കൊണ്ടുവരാനും, പ്രത്യാശ ആഘോഷിക്കാനുമാണ്'' അവര്‍ ഈ വീട് പണിതതെന്ന് ദമ്പതികള്‍ പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, ''ഇത് അവകാശപ്പെട്ട സ്ഥലമാണ്, ജീവിതം ആഘോഷിക്കുന്നതിനുള്ള ഒരു സ്ഥലമാണ്, ഞങ്ങളെല്ലാവരും ഭാവിയുടെ വാഗ്ദാനത്തോട് പറ്റിനില്‍ക്കുന്ന സ്ഥലമാണ്.'

അത് യേശുവിലുള്ള നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ചിത്രമാണ്. അവന്‍ നമ്മുടെ ജീവിതത്തെ ചാരത്തില്‍ നിന്ന് വലിച്ചെടുക്കുകയും നമുക്ക് സ്വന്തമായ ഒരിടത്ത് നിര്‍ത്തുകയും ചെയ്യുന്നു. നാം അവനെ സ്വീകരിക്കുമ്പോള്‍, അവന്‍ നമ്മുടെ ഹൃദയത്തില്‍ തന്റെ ഭവനം ഉണ്ടാക്കുന്നു (എഫെസ്യര്‍ 3:17). യേശു മുഖാന്തരം ദൈവം നമ്മെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുന്നു, അങ്ങനെ നാം അവന്റേതാണ് (1:5-6). നാം വേദനാജനകമായ സമയങ്ങളിലൂടെ കടന്നുപോകുമെങ്കിലും, നമ്മുടെ ജീവിതത്തില്‍ നല്ല ലക്ഷ്യങ്ങള്‍ കൊണ്ടുവരാന്‍ അവയെപ്പോലും ഉപയോഗിക്കാന്‍ അവനു കഴിയും.

ദൈവത്തിന്റെ സ്‌നേഹം ആസ്വദിക്കുകയും അവന്‍ നമുക്കു തന്നത് ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ ദിവസേന വളരാന്‍ നമുക്ക് അവസരമുണ്ട്. അവനില്‍, അവനില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയാത്ത, ഒരു സമ്പൂര്‍ണ്ണ ജീവിതമുണ്ട് (3:19). ഈ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന വാഗ്ദാനമുണ്ട്. യേശുവാണ് നമ്മുടെ അവകാശപ്പെട്ട സ്ഥലവും ജീവിതം ആഘോഷിക്കാനുള്ള കാരണവും ഇന്നും എന്നേക്കും നമ്മുടെ പ്രത്യാശയും.

ഏക രാജാവ്

യേശു സ്വര്‍ഗ്ഗം വിട്ട് ഭൂമിയില്‍ വന്നതിനെക്കുറിച്ചു പാസ്റ്റര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനായ എലൈജാ, നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ മരിച്ചതിനു നന്ദിപറഞ്ഞുകൊണ്ട് പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ നെടുവീര്‍പ്പീട്ടു, 'ഓ, ഇല്ല, അവന്‍ മരിച്ചോ?'' അത്ഭുതത്തോടെ കുട്ടി പറഞ്ഞു.

ക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ ആരംഭം മുതല്‍, അവന്‍ മരിക്കണം എന്നാഗ്രഹിച്ച ആളുകള്‍ ഉണ്ടായിരുന്നു. ഹെരോദാ രാജാവിന്റെ ഭരണകാലത്ത് വിദ്വാന്മാര്‍ യെരുശലേമില്‍ വന്ന് അന്വേഷിച്ചു: 'യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്‌കരിക്കുവാന്‍ വന്നിരിക്കുന്നു' (മത്തായി 2:2). രാജാവ് ഇതു കേട്ടപ്പോള്‍, ഒരു ദിവസം തന്റെ പദവി യേശുവിനു കൈമാറേണ്ടിവരും എന്നു ഭയപ്പെട്ടു. അതിനാല്‍ ബേത്‌ലഹേമിലും ചുറ്റുപാടുകളിലും ഉള്ള രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ എല്ലാം കൊല്ലുവാനായി പടയാളികളെ അയച്ചു. എന്നാല്‍ ദൈവം തന്റെ പുത്രനെ സംരക്ഷിക്കുകയും തന്റെ ദൂതനെ അയച്ച് ആ പ്രദേശം വിട്ടുപോകുവാനായി യേശുവിന്റെ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അവര്‍ ഓടിപ്പോകുകയും അങ്ങനെ അവന്‍ രക്ഷപെടുകയും ചെയ്തു (വാ. 13-18).

യേശു തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കിയപ്പോള്‍, അവന്‍ ലോകത്തിന്റെ പാപത്തിനായി ക്രൂശിക്കപ്പെട്ടു. അവന്റെ ക്രൂശിനു മുകളില്‍ സ്ഥാപിച്ചിരുന്ന മേലെഴുത്ത്, പരിഹാസ ദ്യോതകമായിട്ടാണെങ്കിലും ഇപ്രകാരമായിരുന്നു, 'യെഹൂദന്മാരുടെ രാജാവായ യേശു'' (27:37). എങ്കിലും മൂന്നു ദിവസത്തിനുശേഷം അവന്‍ കല്ലറയില്‍ നിന്നും ജയാളിയായി ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം അവന്‍ കര്‍ത്താധി കര്‍ത്താവും രാജാധിരാജാവുമായി സിംഹാസനത്തില്‍ ഇരിക്കുന്നു (ഫിലിപ്പിയര്‍ 2:8-11).

രാജാവ് നമ്മുടെ - എന്റെയും നിങ്ങളുടെയും എലൈജായുടെയും - പാപത്തിനായി മരിച്ചു. അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഭരണം ചെയ്യുവാന്‍ നമുക്കനുവദിക്കാം.

മനോഹരമായ ഫലം

'കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എവിടേക്കും (ഉദ്യാനത്തില്‍) ഒരു വിത്ത് എറിയാനും എന്താണ് മുളച്ചുവരുന്നതെന്നു കാണാനും കഴിയണം' സിറ്റി ബ്ലോസംസിന്റെ സ്ഥാപകയായ റെബേക്കാ ലെമോസ്-ഒറ്റെറോ നിര്‍ദ്ദേശിച്ചു. ശ്രദ്ധാപൂര്‍വ്വമായ ഉദ്യാന പരിപാലനത്തിന്റെ മാതൃക അല്ല ഇതെങ്കിലും, ഓരോ വിത്തിനും ജീവന്‍ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. 2004 മുതല്‍ സിറ്റി ബ്ലോസംസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും വേണ്ടി ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഉദ്യാന നിര്‍മ്മിതിയിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യം നേടുന്നതിനെക്കുറിച്ച് പഠിക്കുന്നു. 'ഒരു നഗര പ്രദേശത്ത് ജീവസ്സുറ്റ പച്ചപ്പ് ഉണ്ടായിരിക്കുന്നത് ... കുട്ടികള്‍ക്ക് പ്രത്യുല്പാദനപരവും സുന്ദരവുമായ എന്തെങ്കിലും ചെയ്തുകൊണ്ട് തുറസ്സായ സ്ഥലത്തായിരിക്കാന്‍ ഒരു വഴി തുറക്കുന്നു' എന്ന് റെബേക്കാ പറയുന്നു.

നൂറു മേനി ഫലം കൊടുക്കാന്‍ പ്രാപ്തിയുള്ള (ലൂക്കൊസ് 8:8) വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുകയുണ്ടായി. ആ വിത്ത് നല്ല നിലത്തു വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സുവിശേഷമാണ്. നല്ല നിലത്തെക്കുറിച്ചു കര്‍ത്താവു പറഞ്ഞത് 'വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ'' എന്നാണ് (വാ. 15).

നമുക്കു ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം അവനോട് ബന്ധപ്പെട്ടിരിക്കുക എന്നതാണ് എന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 15:4). ക്രിസ്തുവിനാല്‍ നാം ഉപദേശിക്കപ്പെടുകയും അവനോട് ചേര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് നമ്മില്‍ 'സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ' എന്നിങ്ങനെയുള്ള അവന്റെ ഫലങ്ങള്‍ ഉളവാക്കും (ഗലാത്യര്‍ 5:22-23). മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതിനായി നമ്മില്‍ അവന്‍ ഉല്പാദിപ്പിക്കുന്ന ഫലങ്ങളെ അവന്‍ ഉപയോഗിക്കുന്നു; തന്മൂലം അവര്‍ രൂപാന്തരപ്പെടുകയും അവരുടെ തന്നെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഇത് മനഹരമായ ഒരു ജീവിതത്തെ സൃഷ്ടിക്കുന്നു.

അതു ദൈവത്തിനു വിട്ടുകൊടുക്കേണ്ട കാര്യമാണ്

നെയ്റ്റും ഷെറിലിനും ന്യൂയോര്‍ക്ക് നഗര സന്ദര്‍ശനവേളയില്‍ ഒരു ഒമക്കസേ റെസ്‌റ്റോറന്റിലെ ഭക്ഷണം ശരിക്കും ആസ്വദിച്ചു. ഒമക്കസേ എന്ന ജപ്പാന്‍ വാക്കിന്റെ അര്‍ത്ഥം 'ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു' എന്നാണ്. അത്തരം റെസ്റ്റോറന്റിലെ കസ്റ്റമേഴ്‌സ് തങ്ങളുടെ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് ഷെഫിനു വിട്ടുകൊടുക്കുന്നു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുള്ള ഭക്ഷണം അവര്‍ ആസ്വദിക്കുന്നതെങ്കിലും അത് ആപല്‍ സാധ്യതയുള്ളതായിരുന്നിട്ടും, ഷെഫ് അവര്‍ക്കുവേണ്ടി തിരഞ്ഞെടുത്ത് ഉണ്ടാക്കിയ ഭക്ഷണം അവര്‍ ആസ്വദിച്ചു.

ഈ ആശയം നമ്മുടെ പ്രാര്‍ത്ഥനാ അപേക്ഷയുടെ കാര്യത്തില്‍ ദൈവത്തോടുള്ള നമ്മുടെ മനോഭാവത്തോടു കൂട്ടിയിണക്കാന്‍ കഴിയും: 'ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു.' യേശു 'നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്' (ലൂക്കൊസ് 5:16) ശിഷ്യന്മാര്‍ കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ അവനോട് തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. അവന്‍ അവരോട് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടിയും ക്ഷമയ്ക്കുവേണ്ടിയും പരീക്ഷയില്‍നിന്നുള്ള വിടുതലിനായും അപേക്ഷിക്കാന്‍ ഉപദേശിച്ചു. അവന്റെ ഉപദേശത്തിന്റെ ഒരു ഭാഗം താഴ്മയുടെ മനോഭാവം സൂക്ഷിക്കുക എന്നതായിരുന്നു: 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ' (മത്തായി 6:10).

നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ ദൈവമുമ്പാകെ വയ്ക്കാന്‍ കഴിയും, കാരണം നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നു കേള്‍ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു-അതു നല്‍കാന്‍ അവനു സന്തോഷവുമാണ്. എങ്കിലും മനുഷ്യരും പരിമിതരുമായ നമുക്ക്, ഏറ്റവും നല്ലത് എന്തെന്നറിയാന്‍ കഴിവില്ല. അതിനാല്‍ താഴ്മയുടെ മനോഭാവത്തോടെ അവനു കീഴ്‌പ്പെട്ട് അപേക്ഷിക്കുകയാണ് ബുദ്ധിപൂര്‍വ്വമായ കാര്യം. അവന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണെന്നും നമുക്ക് ഏറ്റവും ഉത്തമമായത് ഒരുക്കിത്തരുമെന്നും ഉള്ള ഉറപ്പോടെ ഉത്തരം അവനു വിട്ടുകൊടുക്കാന്‍ നമുക്കു കഴിയും.

മറക്കരുത്!

എന്റെ അനന്തരവളും അവളുടെ നാലു വയസ്സുകാരി മകള്‍ കെയ്‌ലിനും എനിക്കും സന്തോഷകരമായ ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഒത്തുകൂടല്‍ ലഭിച്ചു. പുറത്തു കുമിള പൊട്ടിച്ചും ഒരു രാജകുമാരിയുടെ കളറിംഗ് ബുക്കില്‍ നിറം കൊടുത്തും പീനട്ട് ബട്ടറും ജെല്ലി സാന്‍വിച്ചും ഭക്ഷിച്ചും ഞങ്ങള്‍ ആഘോഷിച്ചു. അവര്‍ പോകാനായി കാറില്‍ കയറിയപ്പോള്‍, തുറന്ന വിന്‍ഡോയിലൂടെ കെയ്‌ലിന്‍ മധുരമായി വിളിച്ചു പറഞ്ഞു, 'എന്നെ മറക്കല്ലേ, ആനി ആന്റി.' ഞാന്‍ പെട്ടെന്നു കാറിനടുത്തേക്കു ചെന്നിട്ടു പറഞ്ഞു, 'എനിക്കു നിന്നെ മറക്കാന്‍ കഴിയില്ല. ഞാന്‍ താമസിയാതെ നിന്നെ കാണാമെന്നു വാക്കു തരുന്നു.'

പ്രവൃത്തികള്‍ 1 ല്‍, യേശു 'അവര്‍ കാണ്‍കെ ... ആരോഹണം ചെയ്തത്' (വാ. 9) ശിഷ്യന്മാര്‍ കണ്ടു. തങ്ങളുടെ ഗുരു തങ്ങളെ മറക്കുമോ എന്നവര്‍ ചിന്തിച്ചിരുന്നോ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ അവരോടുകൂടെയിരിക്കാനും വരുവാനിരിക്കുന്ന പീഡനത്തെ നേരിടുന്നതിന് അവരെ ശക്തീകരിക്കുവാനും തന്റെ ആത്മാവിനെ അയയ്ക്കാമെന്ന് അവന്‍ തൊട്ടു മുമ്പു വാഗ്ദത്തം ചെയ്തിരുന്നു (വാ. 8). താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുവാന്‍ പോകയാണെന്നും തന്നോടുകൂടെയിരിക്കേണ്ടതിന് അവരെ കൊണ്ടുപോകാന്‍ താന്‍ വീണ്ടും വരുമെന്നും അവന്‍ അവരെ പഠിപ്പിച്ചിരുന്നു (യോഹന്നാന്‍ 14:3). എന്നാല്‍ എത്രകാലം അവര്‍ കാത്തിരിക്കേണ്ടിവരുമെന്ന് അവര്‍ അത്ഭുതപ്പെട്ടിരിക്കാം. 'യേശുവേ, ഞങ്ങളെ മറക്കരുതേ' എന്നു പറയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം.

യേശുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള നമ്മെ സംബന്ധിച്ച്, പരിശുദ്ധാത്മാവിലൂടെ അവന്‍ നമ്മില്‍ ജീവിക്കുന്നു. എങ്കിലും അവന്‍ എന്നു വന്ന് നമ്മെയും തന്റെ സൃഷ്ടിയെയും പൂര്‍ണ്ണമായി യഥാസ്ഥാനപ്പെടുത്തും എന്നു നാം അത്ഭുതപ്പെടുന്നു. എന്നാലതു സംഭവിക്കും - അവന്‍ നമ്മെ മറക്കുകയില്ല. അതിനാല്‍ 'അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും പോരുവിന്‍' (1 തെസ്സലൊനീക്യര്‍ 5:10-11).

ഞാന്‍ ആകാം

ഒരു നീണ്ട പകലിനുശേഷം ഷേര്‍ലി ചാരുകസേരയില്‍ ചാഞ്ഞു കിടന്നു. അവള്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഒരു വൃദ്ധ ദമ്പതികള്‍, 'സൗജന്യം' എന്നെഴുതി ഒരു പറമ്പില്‍ ഇട്ടിരുന്ന ഒരു പഴയ വേലിയുടെ ഒരു ഭാഗം വലിച്ചുകൊണ്ടുവരുവാന്‍ പാടുപെടുന്നതു കണ്ടു. ഷേര്‍ലി ഭര്‍ത്താവിന്റെ കൈക്കു പിടിച്ചു, സഹായിക്കാനായി അവരുടെയടുത്തേക്കു ചെന്നു. നാലുപേരും ചേര്‍ന്ന് വളരെ വിഷമിച്ച് വേലിയുടെ ഭാഗം ഒരു ഉന്തുവണ്ടിയില്‍ കയറ്റി നഗരവീഥിയിലൂടെ തള്ളി, ഒരു മൂലയിലൂടെ കടന്ന് ദമ്പതികളുടെ വീട്ടിലെത്തിച്ചു. കാഴ്ചകണ്ട് ആളുകള്‍ ശ്രദ്ധിക്കുന്നതു കണ്ട് വഴിയിലുടനീളം ചിരിച്ചുകൊണ്ടായിരുന്നു അവരുടെ യാത്ര. വേലിയുടെ മറ്റെ ഭാഗം എടുക്കുവാനായി വീണ്ടും പോകുമ്പോള്‍ ആ സ്ത്രീ ഷേര്‍ലിയോടു ചോദിച്ചു, 'എന്റെ സ്നേഹിത ആകാമോ?' 'ശരി, ഞാന്‍ ആകാം' അവള്‍ മറുപടി നല്‍കി. തന്റെ പുതിയ വിയറ്റ്നാം സ്നേഹിതയ്ക്ക് കാര്യമായി ഇംഗ്ലീഷ് അറിയില്ല എന്നും അവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ ദൂരേയ്ക്കു താമസം മാറ്റിയതിനാല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണെന്നും ഷേര്‍ലി പിന്നീടു മനസ്സിലാക്കി.

ലേവ്യാപുസ്തകത്തില്‍, പരദേശികളായിരിക്കുന്നതിന്റെ വിഷമതകള്‍ അനുഭവിച്ചരാണ് യിസ്രായേല്‍ എന്നു ദൈവം അവരെ ഓര്‍പ്പിക്കുകയും (19:34) അതിനാല്‍ പരദേശികളോട് എങ്ങനെ പെരുമാറണം എന്ന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു (വാ. 9-18). തന്റെ സ്വന്തജനം ആയിരിക്കുവാന്‍ ദൈവം അവരെ വേര്‍തിരിച്ചു, അതിനു പകരമായി അവര്‍ തങ്ങളുടെ 'അയല്‍ക്കാരെ' തങ്ങളെപ്പോലെ തന്നേ സ്നേഹിച്ച് അനുഗ്രഹിക്കണം. രാജ്യങ്ങള്‍ക്കുള്ള ദൈവത്തിന്റെ ഏറ്റവും മഹത്തായ അനുഗ്രഹമായ യേശു പില്‍ക്കാലത്ത് തന്റെ പിതാവിന്റെ പ്രസ്താവനയെ പുനരുദ്ധരിച്ച് നമുക്കെല്ലാം ബാധകമാക്കി: 'നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം...കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കണം' (മത്തായി 22:37-39).

നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന്‍ ആത്മാവിലൂടെ, നമുക്കു ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാന്‍ കഴിയും കാരണം അവന്‍ നമ്മെ ആദ്യം സ്നേഹിച്ചു (ഗലാത്യര്‍ 5:22-23; 1 യോഹന്നാന്‍ 4:19).
'ശരി, ഞാന്‍ ചെയ്യാം' എന്നു ഷേര്‍ലിയെപ്പോലെ നമുക്കും പറയാന്‍ കഴിയുമോ?